നിർമ്മലം പുതുയുഗ ശുചിത്വ കേരളം
പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ "നിർമ്മലം - പുതുയുഗ ശുചിത്വ കേരളം" സ്വാഗതസംഘ രൂപീകരണം നടന്നു
സംസ്ഥാന സർക്കാരിന്റെ "നിർമ്മലം - പുതുയുഗ ശുചിത്വ കേരളം" പദ്ധതിയുടെ ഭാഗമായി പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ സ്വാഗതസംഘ രൂപീകരണ യോഗം ചേർന്നു
മാലിന്യമുക്തവും സുസ്ഥിരവുമായ ശുചിത്വ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള ജനകീയ പങ്കാളിത്ത പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി.
ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ ജനകീയ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു