കേരളോത്സവം 2026- നവംബർ 7,8,14,15 തീയതികളിൽ
പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ "നിർമ്മലം - പുതുയുഗ ശുചിത്വ കേരളം" സ്വാഗതസംഘ രൂപീകരണം നടന്നു

October 7, 2026

 

 

പെരുങ്കടവിള: സംസ്ഥാന സർക്കാരിന്റെ "നിർമ്മലം - പുതുയുഗ ശുചിത്വ കേരളം" പദ്ധതിയുടെ ഭാഗമായി പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ സ്വാഗതസംഘ രൂപീകരണ യോഗം ചേർന്നു. 2026 ഒക്ടോബർ 7 ബുധനാഴ്ച പഞ്ചായത്ത് ഹാളിൽ വെച്ചാണ് യോഗം നടന്നത്.

 

 

മാലിന്യമുക്തവും സുസ്ഥിരവുമായ ശുചിത്വ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള ജനകീയ പങ്കാളിത്ത പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി.

ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ ജനകീയ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ക്യാമ്പയിന്റെ വിജയകരമായ നടത്തിപ്പിനായി ജനകീയ കൂട്ടായ്മയോടെയുള്ള സ്വാഗതസംഘവും കമ്മിറ്റികളും ചടങ്ങിൽ ഔദ്യോഗികമായി രൂപീകരിച്ചു

 

  പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ "നിർമ്മലം - പുതുയുഗ ശുചിത്വ കേരളം" സ്വാഗതസംഘ രൂപീകരണം നടന്നുKerala" in Perumkadavila Grama Panchayat