ഗുണഭോക്തൃ പദ്ധതികള്‍ 2026-2027

പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് 2026-2027 വാര്‍ഷികപദ്ധതി

2026-27 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന താഴെപറയുന്ന പദ്ധതികളിലേക്ക് അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വാര്‍ഡ് മെമ്പര്‍മാര്‍  ലഭിക്കുന്ന അപേക്ഷകള്‍ പൂരിപ്പിച്ച്  ഗ്രാമസഭ കോർഡിനേറ്റർ മുഖേന തിരികെ നല്‍കേണ്ടതാണ്. പൂര്‍ണ്ണമായും പൂരിപ്പിക്കാത്തതും, തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്.

  • ഒരേ ആവശ്യത്തിന് ഒരു കുടുംബത്തില്‍ നിന്നും ഒന്നിലധികം അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

  • ഓരോ പദ്ധതിക്കും പ്രത്യേകം അപേക്ഷഫോറം ഉപയോഗിക്കേണ്ടതാണ്.

  • ഹരിതകര്‍മ്മസേനയ്ക്ക് കൃത്യമായി മാലിന്യം കൈമാറുന്ന വ്യക്തികളായിരിക്കണം.

  • ആനുകൂല്യം ലഭ്യമായാല്‍ 2026-27 വര്‍ഷത്തെ ഭൂനികുതി രസീത്, കെട്ടിട നികുതി രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഹരിതകര്‍മ്മസേന യൂസര്‍ഫീ കാര്‍ഡ് മുതലായ രേഖകള്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.